Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flyover Construction

Kozhikode

ചെ​റു​വ​ണ്ണൂ​ര്‍ മേ​ല്‍​പാ​ലം നി​ര്‍​മാ​ണം: ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​ര്‍ മേ​ല്‍​പാ​ലം നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഗ​ര്‍​ഡ​ര്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 20 രാ​ത്രി ഒ​മ്പ​ത് മു​ത​ല്‍ 26 രാ​ത്രി വ​രെ ഈ ​വ​ഴി​യി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

മ​ല​പ്പു​റം-​തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തൊ​ണ്ട​യാ​ട് ദേ​ശീ​യ​പാ​ത 66 വ​ഴി​യും ഫ​റോ​ക്ക് ഭാ​ഗ​ത്ത് നി​ന്നും സി​റ്റി ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ ഫ​റോ​ക്ക് - ചു​ങ്കം - ഫ​റോ​ക്ക് കോ​ള​ജ് - അ​ഴി​ഞ്ഞി​ലം - പ​ന്തീ​ര​ങ്കാ​വ് ദേ​ശീ​യ​പാ​ത 66 വ​ഴി​യും കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ നി​ന്ന് ഫ​റോ​ക്ക് - രാ​മ​നാ​ട്ടു​ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മാ​ങ്കാ​വ് - മാ​ത്ത​റ - പ​ന്തീ​ര​ങ്കാ​വ് ദേ​ശീ​യ​പാ​ത 66 വ​ഴി​യും പോ​കേ​ണ്ട​താ​ണ്.ച​ര​ക്ക്,,ക​ണ്ട​യ്‌​ന​ര്‍,,മ​ള്‍​ട്ടി ആ​ക്‌​സി​ല്‍ ബ​സ് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും വെ​ങ്ങ​ളം- രാ​മ​നാ​ട്ടു​ക​ര ദേ​ശീ​യ​പാ​ത 66 വ​ഴി പോ​ക​ണം. വ​ലി​യ​ങ്ങാ​ടി, കോ​ഴി​ക്കോ​ട് ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് വ​രേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​ങ്ങാ​ലി ബീ​ച്ച് റോ​ഡ് വ​ഴി വ​ര​ണം. മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും രാ​മ​നാ​ട്ടു​ക​ര എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡ് ജം​ഗ്ഷ​നി​ല്‍ നി​ന്നും വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് പ​ന്തീ​ര​ങ്കാ​വ് - തൊ​ണ്ട​യാ​ട് വ​ഴി കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.
തൃ​ശൂ​ര്‍, യൂ​ണി​വേ​ഴ്‌​സി​റ്റി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ദേ​ശീ​യ​പാ​ത 66 ല്‍ ​പ​ന്തീ​ര​ങ്കാ​വ് - തൊ​ണ്ട​യാ​ട് വ​ഴി കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.

ക​ട​ലു​ണ്ടി, ഫ​റോ​ക്ക്, ചാ​ലി​യം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും ഫ​റോ​ക്ക് ചു​ങ്കം - ഫ​റോ​ക്ക് കോ​ള​ജ് - അ​ഴി​ഞ്ഞി​ലം ജം​ഗ്ഷ​ന്‍ - പ​ന്തീ​ര​ങ്കാ​വ് - തൊ​ണ്ട​യാ​ട് വ​ഴി കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ നി​ന്ന് മ​ല​പ്പു​റം, തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളും തൊ​ണ്ട​യാ​ട് ദേ​ശീ​യ​പാ​ത 66 വ​ഴി പോ​കേ​ണ്ട​താ​ണ്.

ബേ​പ്പൂ​ര്‍, മീ​ഞ്ച​ന്ത ഭാ​ഗ​ത്ത് നി​ന്ന് ഫ​റോ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ അ​രീ​ക്കാ​ട് - ഒ​ള​വ​ണ്ണ - പ​ന്തീ​ര​ങ്കാ​വ് വ​ഴി പോ​കേ​ണ്ട​താ​ണ്. പാ​ള​യം, ബീ​ച്ച്, റെ​യി​ല്‍​വെ ഭാ​ഗ​ത്ത് നി​ന്ന് ഫ​റോ​ക്ക് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മാ​ങ്കാ​വ് - മാ​ത്ത​റ - പ​ന്തീ​ര​ങ്കാ​വ് വ​ഴി പോ​കേ​ണ്ട​താ​ണ്.

ചെ​റു​വ​ണ്ണൂ​ര്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ബേ​പ്പൂ​ര്‍ ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചും (ബി​സി റോ​ഡ്) പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​രോ​ധി​ക്കും

കോ​ഴി​ക്കോ​ട്: കാ​ര​പ്പ​റ​മ്പ് -നെ​ല്ലി​കാ​വ് റോ​ഡ്, ഒ​ത​യ​മം​ഗ​ലം റോ​ഡ്, ഈ​സ്റ്റ്ഹി​ൽ- ഈ​സ്റ്റ് ന​ട​ക്കാ​വ് റോ​ഡ് എ​ന്നീ റോ​ഡു​ക​ളി​ൽ ടാ​റിം​ഗ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നാ​ൽ 22 മു​ത​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തു​വ​രെ റോ​ഡി​ൽ വാ​ഹ​ന​ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി നി​രോ​ധി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് (നി​ര​ത്തു​ക​ൾ വി​ഭാ​ഗം ) എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു.

Latest News

Corehub Up